തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോർജിനെയും ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കട്ടരാമനെയും എറണാകുളം കളക്ടറായി ഡോ.ഡി. രേണുരാജിനെയും നിയമിച്ചു.ശ്രീറാമും രേണുരാജും ദമ്പതികളാണ്. ആലപ്പുഴയിൽ നിന്നാണ് രേണുരാജിനെ എറണാകുളത്തേക്ക് മാറ്റിയത്.
തിരുവനന്തപുരം കളക്ടറാവുന്ന ജെറോമിക് ജോർജ് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറായിരുന്നു. നിലവിലെ കളക്ടർ നവജ്യോത് ഖോസയെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡിയുടെ പൂർണ അധികച്ചുമതലയുമുണ്ടാകും. ശ്രീറാം വെങ്കട്ടരാമനായിരുന്നു നിലവിൽ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി.
എറണാകുളം ജില്ലാ കളക്ടറായിരുന്ന ജാഫർ മാലികിനെ വിവര-പൊതുസമ്പർക്ക വകുപ്പ് ഡയറക്ടറായി നിയമിച്ചു. മൈനിംഗും ജിയോളജിയും വകുപ്പ് ഡയറക്ടറുടെ പൂർണ അധികച്ചുമതലയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |