തിരുവനന്തപുരം:ഒഡിഷയിലെ നിർദ്ദിഷ്ട തലാബിര താപവൈദ്യുത നിലയത്തിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനാൽ നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷനുമായുള്ള വൈദ്യുതി കരാറിൽ നിന്ന് കെ.എസ്.ഇ.ബി പിൻമാറിയെന്ന റിപ്പോർട്ടുകൾ മന്ത്രി കെ.കൃഷ്ണൻകുട്ടി നിഷേധിച്ചു. നിലവിലെ നിയമപ്രകാരം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ലഭിക്കേണ്ടതുള്ളതിനാലാണ് കരാർ ഒപ്പിടുന്നത് മാറ്റിവച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നെയ്വേലി ലിഗ്നെറ്റ് കോർറേഷനുമായി കെ.എസ്.ഇ.ബി കരാർ ഒപ്പിടും.
കെ.എസ്.ഇ.ബി കുടിശികപിരിവ് ഉൗർജ്ജിതമാക്കണം
കെ.എസ്.ഇ.ബി.യുടെ നഷ്ടം കുറയ്ക്കാൻ വൻകിട ഉപഭോക്താക്കളിൽ നിന്നുള്ള കുടിശികപിരിവ് ഉൗർജ്ജിതമാക്കണമെന്ന് പവർബോർഡ് ഒാഫീസേഴ്സ് ഫെഡറേഷൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കുടിശിക പിരിച്ചെടുക്കാൻ മുൻ ചെയർമാൻ ഡോ.ബി. അശോക് നടത്തിയ ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു. യോഗത്തിൽ പ്രസിഡന്റ് എസ്.മോഹനൻ,ജനറൽ സെക്രട്ടറി ബിജുപ്രകാശ് എസ്.പി.അശോക് ഷെർലേക്കർ എസ്,മഞ്ജു.എൽ,ഷാജി എസ്.അരുൺജ്യോതി എം, ധനേഷ് കെ.എ, മിനി ജി.ആർ. എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |