ആലപ്പുഴ: ബസ് തട്ടി ബൈക്ക് യാത്രികനായ വൃദ്ധൻ മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ ചേർത്തല കൊച്ചുതറ വീട്ടിൽ ശൈലേഷിനാണ് സസ്പെൻഷൻ. അപകടത്തിന് ഉത്തരവാദി ഡ്രൈവറാണെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നതോടെയാണ് സസ്പെൻഷൻ. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
കോട്ടയം - ആലപ്പുഴ സർവീസ് നടത്തുന്ന ബസ് വെള്ളിയാഴ്ച വൈകിട്ട് 5.10 ഓടെയാണ് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ തട്ടിയത്. ബസിന് അടിയിൽപ്പെട്ട സ്കൂട്ടർ യാത്രികനായ കരളകം സ്വദേശി മാധവൻ (73) തത്ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന മകൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |