അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി നിയമിതയായ ഡോ.ടി .കെ.സുമക്ക് ശ്വാസകോശ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി . ഡോ.പി.വേണുഗോപാൽ , ഡോ. പി .എസ്.ഷാജഹാൻ , ഡോ.സായിലാൽ , ഡോ.അനന്തു ജോസഫ് എന്നിവർ പ്രസംഗിച്ചു . മെഡിക്കൽ കോളേജിനെ അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും ഉന്നതിയിലെത്തിക്കുകയെന്ന ലക്ഷ്യ സാക്ഷാത്കരണത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്ന് ഡോ. സുമ പറഞ്ഞു. ശ്വാസകോശ അണുബാധകളിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ദുരുപയോഗവും എന്ന വിഷയത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സേതു ബാബു പ്രഭാഷണം നടത്തി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |