അമ്പലപ്പുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച കർഷക സഭയുടേയും ഞാറ്റുവേല ചന്തയുടേയും ജില്ലാതല ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ മുതിർന്ന കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, ജയാപ്രസന്നൻ, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ അനിതകുമാരി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |