അമ്പലപ്പുഴ: ശാസ്ത്ര, വിദ്യാഭ്യാസ, സാങ്കേതിക മേഖലകളിൽ മികവ് പുലർത്തുന്നവർക്ക് ഡോ.എ.പി.ജെ.അബ്ദുൾ കലാം സ്റ്റഡി സെന്റർ നൽകുന്ന ഡോ.എ.പി.ജെ.അബ്ദുൾ കലാം ഗുരുശ്രേഷ്ഠാ പുരസ്ക്കാരത്തിന് പുന്നപ്ര ഗവ.സി.വൈ.എം.എ.യു.പി സ്കൂളിലെ അദ്ധ്യാപിക സിന്ധു ജോഷി അർഹയായി. അബ്ദുൾ കലാമിന്റെ ചരമദിനമായ 27 ന് ഭാരത് ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ജി.ആർ.അനിൽ പുരസ്കാര വിതരണം നടത്തുമെന്ന് സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു. കൊവിഡ് കാലത്തടക്കം വിദ്യാർത്ഥികൾക്കായി നടത്തിയ നിരവധി പ്രവർത്തനങ്ങളാണ് സിന്ധു ജോഷിയെ അവാർഡിനർഹയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |