കായംകുളം: സി.പി.ഐ കായംകുളം മണ്ഡലം സമ്മേളനം ഇന്നും നാളെയും കായംകുളം ജി.ഡി എം ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10 ന് പതാക ഉയർത്തൽ. 11.30 ന് പ്രതിനിധി സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി എ.എ.റഹീം റിപ്പോർട്ട് അവതരിപ്പിക്കും.
പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ടി .ജെ അഞ്ചലോസ്, അസി.സെക്രട്ടറി അഡ്വ.ജി കൃഷ്ണപ്രസാദ്, എൻ.സുകുമാരപിള്ള, അഡ്വ.എ ഷാജഹാൻ, പി.വി.സത്യനേശൻ, അഡ്വ.എ.അജികുമാർ ,അഡ്വ.സി.എ.അരുൺ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |