കൊല്ലം: മൈനാഗപ്പള്ളി, തേവലക്കര, കൊല്ലം ഈസ്റ്റ് വില്ലേജുകൾ വിഭജിക്കണമെന്ന റവന്യൂ വകുപ്പിന്റെ ശുപാർശ ഫയലിൽ ഉറങ്ങുന്നു. ശുപാർശ സർക്കാരിന് സമർപ്പിച്ചിട്ട് മാസങ്ങളായെങ്കിലും തുടർ നടപടി ഉണ്ടായില്ല.
റവന്യൂ വകുപ്പ് സമർപ്പിച്ച ശുപാർശ ഫിനാൻസ് ഡിപ്പാർട്ടുമെന്റാണ് അംഗീകരിക്കേണ്ടത്. കൊല്ലം ഈസ്റ്റ് വില്ലേജിന്റെ വിഭജനമാണ് സർക്കാർ പരിഗണനയിലുള്ളത്. കടപ്പാക്കട കേന്ദ്രമാക്കി പുതിയ വില്ലേജ് രൂപീകരിക്കണമെന്നാണ് നിർദേശം.
കുന്നത്തൂർ താലൂക്കിലെ മൈനാഗപ്പള്ളി വില്ലേജ് തെക്കൻ മൈനാഗപ്പള്ളി, വടക്കൻ മൈനാഗപ്പള്ളി എന്നിങ്ങനെ വിഭജിക്കണമെന്നാണ് ശുപാർശ. 22 വാർഡുകളുള്ള വില്ലേജിൽ 50,000ത്തിൽ ഏറെ ജനസംഖ്യയുണ്ട്. തെക്ക് അരിനെല്ലൂരും വടക്ക് പടിഞ്ഞാറായി ശൂരനാട് തെക്ക്, തൊടിയൂർ പ്രദേശങ്ങളും അതിരുപങ്കിടുന്ന മൈനാഗപ്പള്ളി രണ്ടാക്കുന്നത് പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമാകും.
1688 ഹെക്ടർ വരുന്നതാണ് തേവലക്കര വില്ലേജ്. പഞ്ചായത്ത് അടിസ്ഥാനത്തിൽ 22 വാർഡുകളും 44,000 ജനസംഖ്യയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |