SignIn
Kerala Kaumudi Online
Thursday, 18 April 2024 7.25 AM IST

ഇന്ത്യയുടേത് എല്ലാവർക്കും അവസരം നൽകുന്ന ജനാധിപത്യം,​ നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതം,​ നന്ദി പറഞ്ഞ് രാംനാഥ് കോവിന്ദ്

kk

ന്യൂഡൽ​ഹി: നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് രാഷ്ട്രപതി സ്ഥാനത്ത് നിന്ന്ന് പടിയിറങ്ങുന്ന രാംനാഥ് കോവിന്ദ് പറഞ്ഞു. രാജ്യത്തോട് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിലായിരുന്നു രാംനാഥ് കോവിന്ദിന്റെ വാക്കുകൾ. അഞ്ചു വർഷം തന്നിൽ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

രാജ്യത്തിന്റെ ആകെ സഹകരണവും പ്രവാസി ഇന്ത്യക്കാരുടെ സ്നേഹവും ലഭിച്ചു. എല്ലാവർക്കും അവസരം നൽകുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേർന്ന് നിൽക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ജനാധിപത്യത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത കേന്ദ്ര സർക്കാർ നടപടികളേയും അദ്ദേഹം അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAMNATH KOVIND, RASHTRAPATI, PRESIDENT OF INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.