ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ ഗുരുതരമായ പ്രശ്നമാണെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ കേന്ദ്രം ഒരു നിലപാടെടുക്കാൻ മടിക്കുന്നത് എന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു. ഇത് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പരിഹാരം കണ്ടെത്താനായി നിതി ആയോഗിന്റെ നിർദ്ദേശങ്ങൾ തേടാനാകുമോയെന്ന് പരിശോധിക്കാൻ കേന്ദ്ര
സർക്കാരിനോട് ആവശ്യപ്പെട്ടു ഇക്കാര്യത്തിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകി. കേസിൽ അടുത്ത ബുധനാഴ്ച്ച കോടതി വാദം കേൾക്കും.
തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഏതെങ്കിലും സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് രാഷ്ട്രീയ പാർട്ടികളുടെ നയപരമായ തീരുമാനമാണെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |