കൊച്ചി: ഇന്ന് ലോക ഹെപ്പെറ്റൈറ്റിസ് ദിനം. ജില്ലയിൽ ഈ വർഷം ഇതുവരെ 149 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 265 പേരിൽ സംശയത്തിന്റെ പേരിൽ പരിശോധനകൾ നടത്തി. ഹെപ്പെറ്റെറ്റിസ് എയും ഇയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുക. ബിയും സിയും രക്തം, ശരീര സ്രവങ്ങൾ എന്നിവയിലൂടെയും. ഹെപ്പെറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും സൗജന്യ ചികിത്സ ലഭിക്കും. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, എറണാകുളം, മൂവാറ്റുപുഴ ജനറൽ ആശുപത്രികൾ ഹെപ്പറ്റൈറ്റിസ് ചികിത്സാ കേന്ദ്രങ്ങളാണ്.
ഈ വർഷം ഇതുവരെ
സംശയം സ്ഥിരീകരിച്ചത്
ഹെപ്പൈറ്റൈറ്റിസ് എ 15 2
ഹെപ്പെറ്റെറ്റിസ് ബി 211 116
ഹെപ്പെറ്റെറ്റിസ് സി 50 30
ഹെപ്പെറ്റെറ്റിസ് ഇ 01
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |