ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ ടർഫിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സെപ്തംബർ അവസാനത്തോടെ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. 50 ലക്ഷം രൂപ ചെലവിൽ 38 അടി നീളത്തിലും 26 അടി വീതിയിലുമാണ് ടർഫ് സജ്ജമാക്കുന്നത്.
മറ്റ് സ്കൂളുകളിലെ വിദ്യാർഥികൾക്കും കളിക്കാനും പരിശീലനത്തിനായും ടർഫ് ഉപയോഗിക്കാം. വൈകുന്നേരം ആറിനു ശേഷം കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്കും ടർഫ് ഉപയോഗിക്കാൻ സൗകര്യമുണ്ടാകും.
ഫുട്ബോളിനു പുറമേ ബേസ് ബോൾ, ഹാൻഡ് ബോൾ, ഖോ ഖോ, ക്രിക്കറ്റ് തുടങ്ങിയ കായികഇനങ്ങൾക്ക് ടർഫ് ഉപയോഗിക്കാമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |