ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും പ്രസിദ്ധ താരവുമായ എൻ.ടി രാമറാവുവിന്റെ മകൾ കെ.ഉമാ മഹേശ്വരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരിയാണ്. ഏറെനാളായി ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു ഉമാ മഹേശ്വരി. രോഗത്തെ തുടർന്ന് ഇവർ ഏറെ വിഷണ്ണയായിരുന്നുന്നെന്ന് റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദ് ജൂബിലി ഹിൽസിലുളള വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് ഉമാ മഹേശ്വരിയുടെ മൃതദേഹം കണ്ടെത്തിയത്.
എൻടിആറിന്റെ പന്ത്രണ്ട് മക്കളിൽ ഏറ്റവും ഇളയയാളാണ് ഉമാ മഹേശ്വരി. നാല് പെൺമക്കളാണ് എൻടിയാറിനുളളത്. പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയതായി ജൂബിലി ഹിൽസ് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |