ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന രാജ്യമായ മാലദ്വീപുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിസ രഹിതയാത്രയും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. മാലദ്വീപ് പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ വ്യവസായ മേധാവിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യബന്ധനം, പുനരുപയോഗ ഊർജം, അടിസ്ഥാനസൗകര്യവികസനം, എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തും. ദ്വീപിൽ മത്സ്യസംസ്കരണ പ്ലാന്റുകൾ, ഐസ് പ്ലാന്റുകൾ എന്നിവ സ്ഥാപിക്കാൻ ഇന്ത്യ സഹായിക്കും. മാലദ്വീപിലെ അടിസ്ഥാന സൗകര്യ, ടൂറിസം മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ നിക്ഷേപത്തിന് അവസരമൊരുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മാലദ്വീപുമായുള്ള ബന്ധത്തിന് ഇന്ത്യ എന്നും മുൻഗണന നൽകുന്നുണ്ടെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |