SignIn
Kerala Kaumudi Online
Saturday, 27 April 2024 9.03 AM IST

156 നാൾ; പുത്തൻ സ്‌റ്റാർട്ടപ്പുകൾ 10,000

start-up

ന്യൂഡൽഹി: ഇന്ത്യയിൽ 75,000ലേറെ സ്റ്റാർട്ടപ്പുകൾ സജീവമാണെന്നും കഴിഞ്ഞ 156 ദിവസത്തിനിടെ പുതുതായി ആരംഭിച്ചത് 10,000ലേറെ സ്‌റ്റാർട്ടപ്പുകളാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇന്ത്യയിലെ ആദ്യ 10,000 സ്‌റ്റാർട്ടപ്പുകൾ തുറക്കാൻ വേണ്ടിവന്നത് 808 ദിവസങ്ങളായിരുന്നു.

49 ശതമാനം സ്‌റ്റാർട്ടപ്പുകളും ടിയർ-2, ടിയർ-3 (രണ്ടും മൂന്നുംനിര) നഗരങ്ങളിലാണ്. 12 ശതമാനം സ്‌റ്റാർട്ടപ്പുകളും ഐ.ടി സേവനമേഖലയിലാണ്. 9 ശതമാനം ആരോഗ്യ-ശാസ്ത്രരംഗത്തും 7 ശതമാനം വിദ്യാഭ്യാസരംഗത്തുമാണ്. പ്രൊഫഷണൽ - കൊമേഴ്സ്യൽ സർവീസ്, കാർഷികമേഖലയിൽ അഞ്ചുശതമാനം സ്‌റ്റാർട്ടപ്പുകളുണ്ട്. കഴിഞ്ഞവർഷം സ്‌റ്റാർട്ടപ്പ് രംഗത്ത് പുതിയ തൊഴിലവസരങ്ങളുടെ വളർച്ച കഴിഞ്ഞ ആറുവർഷത്തെ അപേക്ഷിച്ച് 110 ശതമാനമാണെന്നും മന്ത്രി ട്വിറ്ററിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, STARTUP, START UP INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.