മലയാളത്തിന് പുറമെ തമിഴിലും ഒരുപോലെ സ്വീകാര്യത നേടിയ താരമാണ് നിത്യാ മേനൻ. വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ 19(1)(എ) യാണ് താരത്തിന്റെ പുതിയ ചിത്രം. ഈയടുത്ത് നിത്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുറച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെ വിവാദങ്ങളോട് പ്രതികരിക്കുകയാണ് താരം. സിനിമ നിരൂപണം നടത്തി വെെറലായ യുവാവ് തന്നെ ഒരുപാട് ശല്യം ചെയ്തിട്ടുണ്ടെന്നാണ് നിത്യ പറയുന്നത്.
'യുവാവിന്റെ ഭാഗത്ത് നിന്ന് സഹിക്കാൻ കഴിയാത്ത വിധം ശല്യമുണ്ടായി. കഴിഞ്ഞ കുറച്ചധികം നാളുകളായി അയാൾ കഷ്ടപ്പെടുത്തുകയാണ്. വെെറലായിക്കഴിഞ്ഞതോടെ പബ്ലിക്കായി പറയുന്നു. പരാതി നൽകാൻ ഒരുപാട് പേർ പറഞ്ഞു. ആറു വർഷത്തിന് മുകളിലായി ഇങ്ങനെ കഷ്ടപ്പെടുത്തുന്നു. ഞാൻ ആയതുകൊണ്ടാണ് ക്ഷമിച്ചത്.
അച്ഛനെയും അമ്മയെയും വിളിച്ച് ശല്യപ്പെടുത്താറുണ്ട്. അവർക്ക് കയർത്ത് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അയാളുടെ മുപ്പതോളം ഫോൺ നമ്പറുകൾ എനിക്ക് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. പുള്ളി പറയുന്നത് വിശ്വസിക്കുന്നവരാണ് മണ്ടൻമാർ' - നിത്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |