കൊച്ചി: എളന്തിക്കര ഗവ. എൽ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്യാമ്പിൽവച്ച് അമ്മയുടെ ഒക്കത്തിരുന്ന ഒന്നാം ക്ലാസുകാരൻ ജയപ്രസാദിനെ കണ്ടപ്പോൾ കുശലം ചോദിച്ചു. ചെരുപ്പ് വെള്ളത്തിൽ പോയ സങ്കടമാണ് കുട്ടിക്ക് പ്രതിപക്ഷ നേതാവിനോട് പറയാനുണ്ടായിരുന്നത്.
ചെരുപ്പ് വെള്ളത്തിൽ പോയതോടെ അമ്മയുടെ ഒക്കത്തുനിന്ന് ഇറങ്ങാതെ വാശിപിടിച്ചിരിക്കുകയാണ് ജയപ്രസാദ്. സാരമില്ല നമുക്ക് പുതിയത് വാങ്ങാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതോടെ ബെൽറ്റുള്ള ചെരുപ്പ് വേണമെന്നായി അടുത്ത ആവശ്യം. അതിനെന്താ അതുതന്നെ വാങ്ങാമെന്ന് വി ഡി സതീശൻ ഉറപ്പുകൊടുത്തു.
തുടർന്ന് പ്രതിപക്ഷ നേതാവിനൊപ്പം സ്റ്റേറ്റ് കാറിൽ ചെരുപ്പ് കട അന്വേഷിച്ച് പോയി, കടയിലെത്തി ഇഷ്ടപ്പെട്ട ചെരുപ്പ് വാങ്ങിയതോടെ ജയപ്രസാദ് ഹാപ്പിയായി. ചായ വാങ്ങിച്ചുകൊടുത്ത ശേഷമാണ് പ്രതിപക്ഷ നേതാവ് കുട്ടിയെ തിരിച്ച് ക്യാമ്പിൽ കൊണ്ടുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |