SignIn
Kerala Kaumudi Online
Friday, 20 September 2024 4.45 AM IST

മാളിയേക്കൽ മറിയുമ്മ നിര്യാതയായി

Increase Font Size Decrease Font Size Print Page
mariyumma

തലശേരി: മലബാറിലെ മുസ്ലിം കുടുംബങ്ങളിൽ നിന്ന് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കൽ തറവാട്ടിലെ പി.എം മറിയുമ്മ (98) നിര്യാതയായി.
ദശകങ്ങൾക്ക് മുമ്പെ സ്ത്രീ സാക്ഷരതയ്ക്കായി അനവരതം പ്രവർത്തിച്ച വനിതയാണിവർ. ദേശീയ വാദികളും കേരളത്തിലെ പ്രമുഖ വനിതാ നേതാക്കളുമായ സി.കെ.രേവതിയമ്മ, ചിന്നമ്മാളുവമ്മ, എ.വി. കുട്ടിമാളു അമ്മ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി വർഗ്ഗീയകലാപ കാലത്ത് ജാതിമതഭേദമെന്യേ നിരവധി കുടുംബങ്ങൾക്ക് അത്താണിയായിരുന്നു മാളിയേക്കൽ തറവാട്.

പരേതരായ വാഴയിൽ ഒ.വി അബ്ദുള്ളയുടെയും മാഞ്ഞുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ വി.ആർ മായൻ ഹാജി. മക്കൾ: ആയിശ, അബ്ബാസ് (ഷാർജ), പരേതരായ മശൂദ്, സാറ. മരുമക്കൾ: പരേതനായ പി.എം മമ്മൂട്ടി, സാഹിദ, ഖാദർ ഇല്ലിക്ക, മഹിജ.
ചിറക്കര അയ്യലത്ത് പള്ളി കബർസ്ഥാനിൽ കബറടക്കി. മറിയുമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MARIUMMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.