SignIn
Kerala Kaumudi Online
Friday, 26 April 2024 3.45 PM IST

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന് എച്ച് ഐ വി പോസിറ്റീവ്; പ്രണയം ആത്മർത്ഥമാണെന്ന് തെളിയിക്കാൻ യുവാവിന്റെ രക്തം സ്വന്തം ഞരമ്പിലേക്ക് കുത്തിവച്ച് പതിനഞ്ചുകാരി

hiv

ദിസ്‌പൂർ: പ്രണയം ആത്മാർത്ഥമാണെന്ന് തെളിയിക്കാൻ എച്ച് ഐ വി പോസിറ്റീവായ കാമുകന്റെ രക്തം സ്വന്തം ഞരമ്പിലേക്ക് കുത്തിവച്ച് പതിനഞ്ചുകാരി. അസാമിലെ സുൽകുച്ചി ജില്ലയിലാണ് വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാമുകൻ എച്ച് ഐ വി ബാധിതനാണെന്ന് അറിഞ്ഞിട്ടും പതിനഞ്ചുകാരി പിന്മാറാൻ തയ്യാറായില്ല. രണ്ട് തവണ യുവാവിനൊപ്പം ഒളിച്ചോടിപ്പോയെങ്കിലും മാതാപിതാക്കൾ തിരികെ കൊണ്ടുവരികയായിരുന്നുവെന്നും പറയപ്പെടുന്നു.

ഒടുവിൽ എല്ലാവരുടെയും മുന്നിൽ തന്റെ പ്രണയം ആത്മാർത്ഥമാണെന്ന് തെളിയിക്കാൻ വേണ്ടി, സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം ശേഖരിച്ച് തന്റെ ശരീരത്തിൽ കുത്തിവയ്ക്കുകയായിരുന്നു. സംഭവം പുറംലോകമറിഞ്ഞതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, HIV POSITIVE, FB, LOVER, 15 YEAR OLD GIRL, ASSAM VERSION 3.0COPYRIGHT © 2021 NEWSTRACK
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.