കൊൽക്കത്ത: ബംഗാളിലെ ബിർഭും ജില്ലയിലെ ദേശീയ പാത 60ൽ ഓട്ടോറിക്ഷയും ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത എട്ട് സ്ത്രീകൾ അടക്കം ഒമ്പത് പേർ മരിച്ചു. എല്ലാവരും കർഷകത്തൊഴിലാളികളാണ്. നെൽപ്പാടത്ത് നിന്ന് വീട്ടിലേയ്ക്ക് തിരിച്ചുവരികയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ അരംബാഗ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |