ന്യൂഡൽഹി: 2021-22 സീസണിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരം ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി ഇന്ത്യൻ നായകൻ സുനിൽ ഛെത്രിയേയും വനിതാ താരമായി മനീഷ കല്യാണിനേയും എ.ഐ.എഫ്.എഫ് തിരഞ്ഞടുത്തു. ഏഴാം തവണയാണ് ഛെത്രി പുരസ്കാരത്തിന് അർഹനാകുന്നത്. മനീഷ തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരം നേടുന്നത്. സാഫ് കപ്പിൽ ടോപ് സ്കോററായ ഛെത്രി എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാമത്സരങ്ങളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യൻ കുപ്പായത്തിൽ ബ്രീസിലിനെതിരേയും ഗോൾ നേടി മികച്ച പ്രകടനം പുറത്തെടുത്ത മനീഷ സൈപ്രസ് ചാമ്പ്യൻ ക്ലബായ അപ്പോളോ ലേഡീസിലാണ് ഇപ്പോൾ കളിക്കുന്നത്. 4വർഷം ഗോകുലം കേരള എഫ്.സിയുടെ താരമായിരുന്നു. വിക്രം പ്രതാപ് സിംഗിനേയും മാർട്ടീന തോക്ക് ഹോമിനേയും എമേർജിംഗ് താരങ്ങളായും ക്രിസ്റ്റൽ ജോണിനെ മികച്ച റഫറിയായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |