SignIn
Kerala Kaumudi Online
Tuesday, 08 September 2026 7.01 PM IST

നിങ്ങൾ 'അതെ സർ' എന്ന് പറഞ്ഞാൽ മതി, ഉദ്യോഗസ്ഥർ പറയുന്നത് പോലെ കാര്യങ്ങൾ നടപ്പാക്കിയാൽ മതിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

gadkari

നാഗ്പൂർ : ബ്യൂറോക്രാ​റ്റുകൾ മന്ത്രിമാരോട് യെസ് സർ എന്ന് മാത്രമേ പറയാവൂ എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പൂരിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി സർക്കാർ ഉദ്യോഗസ്ഥരെ ഉപദേശിച്ചത്.
മന്ത്രിമാർ പറയുന്നത് അനുസരിച്ചാണ് സർക്കാരുകൾ മുന്നോട്ട് പോകുന്നത്. അതിനാൽ ഉദ്യോഗസ്ഥർ മന്ത്രിമാരുടെ തീരുമാനങ്ങൾ നടപ്പാക്കേണ്ടവരാണ്. മന്ത്രിമാർ പറയുന്നതെന്തും ഉദ്യോഗസ്ഥർ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.


'പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഒരു നിയമവും തടസമാകുന്നില്ലെന്ന് എനിക്കറിയാം, അത്തരമൊരു നിയമം 10 തവണയെങ്കിലും ലംഘിക്കേണ്ടി വന്നാൽ, നമ്മൾ മടിക്കേണ്ടതില്ല, ഇതാണ് മഹാത്മാഗാന്ധി പറഞ്ഞത്.'പരിപാടിയിൽ പങ്കെടുക്കവേ ഗഡ്കരി പറഞ്ഞു. 1995ൽ ഗദ്റിച്ചോളിയിലും മേൽഘട്ടിലും പോഷകാഹാരക്കുറവ് മൂലം ആയിരക്കണക്കിന് ആദിവാസി കുട്ടികൾ മരണപ്പെട്ടത് ഈ ഗ്രാമങ്ങളിലേക്ക് റോഡുകൾ ഇല്ലാതിരുന്നതിനാലാണ്. റോഡുകളുടെ വികസനത്തിന് വനനിയമങ്ങൾ തടസമാകാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, GADKARI, MINISTER, GOVERNMENT, NITIN GADKARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360