ഇൻഡോ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ദുൽഖർ ചിത്രമായ സീതാരാമം തെലുങ്ക് ബോക്സ് ഓഫീസിൽ നിറഞ്ഞാടുന്നു. ഇന്ത്യയിൽ നിന്നു മാത്രമായി റിലീസ് ദിനത്തിൽ 5.25 കോടി നേടിയ ചിത്രം യു.എസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. മൂന്നു ദിവസങ്ങളിൽ നിന്നായി ചിത്രം 25 കോടി ആഗോള ഗ്രോസ് നേടി. എന്നാൽ ആദ്യ അഞ്ചു ദിനങ്ങളിൽ നിന്നായി 33 കോടി നേടിയതായി ചിത്രത്തിന്റെ അപ്ഡേറ്റഡ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്.
ഹിസ്റ്റോറിക്കൽ ഫിക്ഷനൊപ്പം പ്രണയകഥയും പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനു രാഘവപ്പുഡിയാണ്. റൊമാന്റിക് ഡ്രാമാ ചിത്രമായ സീതാരാമത്തിൽ ദുൽഖറിനു പുറമെ രശ്മിക മന്ദാനയും സുമന്ദും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റാം എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തെലുങ്കിനു പുറമെ മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |