SignIn
Kerala Kaumudi Online
Thursday, 19 September 2024 2.36 PM IST

ദുൽഖർ ചിത്രത്തിൽ സൗബിൻ, ചെമ്പൻ

Increase Font Size Decrease Font Size Print Page

സംവിധാനം നവാഗതനായ പ്രവീൺ ചന്ദ്രൻ

dulka

നവാഗതനായ പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകൻ. സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് ജോസ് ഉൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്.ആഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിക്കും. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച കുറുപ്പ് എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവീൺ ചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. ട്രോജൻ, ടിയാൻ, ലൂക്ക തുടങ്ങി നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കലി, പറവ, സി.ഐ.എ, ചാർലി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിൽ ദുൽഖറും സൗബിനും ഒരുമിച്ചിട്ടുണ്ട്. കലി, ചാർലി എന്നിവയാണ് ചെമ്പനൊപ്പം ദുൽഖർ അഭിനയിച്ച ചിത്രങ്ങൾ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത് .ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അടി എന്ന ചിത്രമാണ് വേഫെറർ ഫിലിംസ് നിർമ്മിച്ച് റിലീസിന് ഒരുങ്ങുന്നത്. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്ത ആണ് ദുൽഖർ നായകനായി ചിത്രീകരണത്തിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. വേഫെറർ ഫിലിംസിന്റെ ബാനറിലാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. സെപ്തംബർ അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഐശ്വര്യ ലക്ഷ്‌മി ആണ് ചിത്രത്തിൽ നായിക. മറ്റൊരു തെന്നിന്ത്യൻ നായിക കൂടി ചിത്രത്തിൽ ഉണ്ടാവുമെന്നാണ് വിവരം. ബിഗ് ബഡ്ജറ്റിൽ വൻതാര നിരയിലാണ് കിംഗ് ഒഫ് കൊത്ത ഒരുങ്ങുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DULKAHAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.