ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികദിനത്തിൽ ചട്ടങ്ങൾ പാലിച്ച് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ദേശീയ ഗാനം ആലപിക്കും. 15ന് രാവിലെ വീടുകളിൽ കുടുംബാംഗങ്ങൾ ചേർന്നാണ് ദേശീയ ഗാനം ആലപിക്കുക. പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിലും ദേശീയ ഗാനം അച്ചടിച്ചു നൽകിയതായി പ്രസിഡന്റ് ഗീത കാർത്തികേയനും വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്കുമാറും പറഞ്ഞു. വീടുകളിൽ ദേശീയപതാക ഉയർത്തും. കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളിൽ തയ്യാറാക്കിയ പതാകകൾ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിക്കും. സ്വാതന്ത്ര്യദിന പരിപാടികളുടെ വിളംബരത്തിന്റെ ഭാഗമായി ഇന്ന് എല്ലാ വാർഡിലും മാനവ സൗഹൃദ റാലിയും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |