ആലപ്പുഴ: ആലപ്പി ബീച്ച് ക്ലബ് നവാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിലേക്ക് വീൽ ചെയറുകൾ നൽകി. കളക്ടർ വി.ആർ.കൃഷ്ണതേജ ആശുപത്രി സൂപ്രണ്ട് ഡോ.രാജന് വീൽചെയറുകൾ കൈമാറി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആലപ്പി ബീച്ച് ക്ലബ് പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ.എസ്.കവിത, ആർ.എം.ഒ ഡോ.ഷാലിമ, റോയി പി.തിയോച്ചൻ, സി.ടി. സോജി, ദേവനാരായണൻ, സുജാത് കാസിം, ഒ.വി.പ്രവീൺ, വിനോദ് കുമാർ, കെ.നാസർ, എ.എൻ പുരം ശിവകുമാർ, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പി ബീച്ച് ക്ലബ്ബ് സെക്രട്ടറി സി.വി. മനോജ്കുമാർ സ്വാഗതവും ആനന്ദ് ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |