ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറുകളിൽ ഒന്നാണ് ഹോണ്ട ആക്ടിവ. നിലവിൽ ഹോണ്ടയുടെ ആറാമത്തെ ജനറേഷനാണുള്ളത്. ഇപ്പോഴിതാ പുതിയ ആക്ടിവയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ലോഞ്ച് ഉടൻ നടക്കുമെന്നാണ് കമ്പനി പറയുന്നത്. പുതിയ ആക്ടിവയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ആക്ടിവ 7ജി സ്കൂട്ടറിന്റെ ഏഴാം ജനറേഷന്റെ പതിപ്പായിരിക്കാനും നിലവിലുള്ള ആക്ടിവ 6ജിയുടെ പുതിയ വേരിയന്റായിരിക്കാനും സാദ്ധ്യതയുണ്ട്. ടീസറിൽ നൽകിയിരിക്കുന്ന ചിത്രം ആളുകളെ ആകർഷിക്കുന്നതാണ്.
സ്റ്റൈലിൽ ചില അഴിച്ചുപണികൾ പുതിയ സ്കൂട്ടറിൽ കാണാം. ആക്ടിവ 6ജിയിൽ കാണുന്ന അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം ഒരു സെമി-ഡിജിറ്റൽ യൂണിറ്റ് വരാൻ സാദ്ധ്യതയുണ്ട്. ആക്ടിവ 5ജിയിൽ ഇത് വാഗ്ദാനം ചെയ്തതിട്ടുണ്ടായിരുന്നു. പുതിയ പതിപ്പിൽ ഓപ്ഷണലായി ഫ്രണ്ട് ഡിസ്ക് ബ്രേക്ക് സഹിതം കൂടെ ഒരു ഓപ്ഷനായി അലോയ് വീലുകൾ അവതരിപ്പിക്കാനും ഹോണ്ട ശ്രമിക്കുന്നുണ്ട്. നിലവിൽ ആക്ടിവ 6ജിയുടെ രണ്ട് വശത്തും ഡ്രം ബ്രേക്കുകളും സ്റ്റീൽ വീലുകളും ഉണ്ട്.
സ്കൂട്ടറിന്റെ പവർട്രെയിനിൽ മാറ്റങ്ങളൊന്നും വരുത്താൻ സാദ്ധ്യതയില്ല. 7.68 എച്ച്.പി പവറും 8.79 എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കുന്ന 110 സി.സി സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇഞ്ചക്റ്റഡ് മോട്ടോർ തന്നെയായിരിക്കും 2022 ഹോണ്ട ആക്ടിവയ്ക്ക് കൂടുതൽ കരുത്ത് പകരുന്നത്. സി.വി.റ്റി ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് ഇതിന്റെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.
നിലവിൽ, ഇന്ത്യയിൽ ഹോണ്ട ആക്റ്റീവ 6ജി വിൽക്കുന്നത് എസ്.റ്റി.ഡി, ഡി.എൽ.എക്സ് എന്നീ രണ്ട് വേരിയന്റിലാണ്. യഥാക്രമം 72,400 രൂപയും 74,400 രൂപയുമാണ് (എക്സ്-ഷോറൂം, ഡൽഹി) വില. പുതിയ ഹോണ്ട ആക്ടിവയുടെ വില ഹോണ്ട 6ജിയെക്കാൾ നേരിയ തോതിൽ കൂടുതലായിരിക്കുമെന്നാണ് വിവരങ്ങൾ.
Raise the bar with style that is unlike any other. Stay tuned! pic.twitter.com/u9RwNWe48F
— Honda 2 Wheelers (@honda2wheelerin) August 9, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |