തിരുവനന്തപുരം: 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മാദ്ധ്യമരംഗത്ത് മികച്ച പ്രവർത്തങ്ങൾക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററും സ്വസ്തിക് സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സും സംയുക്തമായി നൽകുന്ന ഭാരതീയം മാദ്ധ്യമ പുരസ്കാരത്തിന് കേരളകൗമുദി റിപ്പോർട്ടർ കെ.എസ്. സുജിലാൽ അർഹനായി. കൃഷി ഉപജീവന മാർഗമാക്കി ശാരീരിക പരിമിതികളെ മറികടക്കുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്യുന്ന കുരീപ്പുഴ സ്വദേശി ജോൺസൺ, റാന്നി സ്വദേശി പുന്നൂസ് എന്നിവരെക്കുറിച്ചുള്ള വാർത്തകൾക്കാണ് പുരസ്കാരം. ബിനു തങ്കച്ചൻ (മലയാള മനോരമ), അനിരു അശോകൻ (മാധ്യമം), ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി), ആർ. പ്രദീപ് (ജന്മഭൂമി)എന്നിവർക്കും പുരസ്കാരം ലഭിച്ചു. 14ന് നന്ദാവനം കൃഷ്ണപിള്ള ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകുമെന്ന് സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |