കായംകുളം: ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ദേശീയപാതയിലെ കുഴിയിൽ വീണ് കായംകുളം പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ഉദയകുമാറിന് പരിക്കേറ്റു. കുഴിയിൽ വീണ് ബൈക്ക് മറിയുകയായിരുന്നു. ഉദയകുമാർ റോഡിലേക്ക് തെറിച്ചുവീണു. അദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 12 മണിയോടെ കെ.പി.എ.സി ജംഗ്ഷന് സമീപമായിരുന്നു അപകടം. രണ്ടുമാസമായി കായംകുളത്ത് ദേശീയപാത പൂർണമായും തകർന്നു കിടക്കുകയാണ്. യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യ സംഭവമായിട്ടും കുഴി അടയ്ക്കാനുള്ള നടപടി ഇതുവരെ തുടങ്ങിയിട്ടില്ല. ഇതേക്കുറിച്ച് കഴിഞ്ഞ 9 ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ രാമപുരത്ത് കെ.എസ്.ആ.ടി.സി ബസും കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടം റോഡിലെ കുഴി നിമിത്തമായിരുന്നു. നാല് വാഹനങ്ങളാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |