കോഴിക്കാേട്: പ്രിൻസിപ്പൽ എസ് ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു.താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐയായ സനൂജ് ആണ് മരിച്ചത്. 37 വയസായിരുന്നു. രാവിലെ ജോലിക്കെത്തിയ ഉടൻ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |