SignIn
Kerala Kaumudi Online
Thursday, 14 May 2026 1.04 AM IST

എതിർവശത്ത് നിന്ന് ട്രെയിൻ വരുന്നത് കണ്ട് മാറിനിന്നു; റെയിൽവേ  റിപ്പയർ  വാനിടിച്ച് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
Add as a preferred source on Google
anu-sajan

കൊച്ചി: പാളം മുറിച്ചുകടക്കവേ വിദ്യാർത്ഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. അങ്കമാലി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

ആലുവ ഭാഗത്ത് നിന്ന് ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് നീങ്ങിനിൽക്കുകയായിരുന്നു അനു. ഇതിനിടെയിൽ ചാലക്കുടി ഭാഗത്ത് നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു റെയിൽവേ റിപ്പയർ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ അനുവിന് ഇരുമ്പുകമ്പിയിൽ ഇടിച്ചുവീണ് ഗുരുതര പരിക്കേറ്റു.

അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ വിദ്യാർത്ഥിനിയാണ് അനു. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഇറങ്ങുന്ന വിദ്യാർത്ഥികൾ റെയിൽവേ ട്രാക്ക് മുറിച്ചുകടന്നാണ് സമീപത്തെ കോളേജുകളിലേക്ക് പോകുന്നത്. കുറച്ച് നാൾ മുൻപ് പ്രദേശത്ത് ഒരു വിദ്യാർത്ഥിനി ട്രെയിനിടിച്ച് മരിച്ചിരുന്നു.

Add as a preferred source on Google
TAGS: ANGAMALY, TRAIN, HIT, STUDENT, DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA