തിരുവനന്തപുരം: ആസാദ് കാ അമൃത് മഹോത്സവത്തിന് സ്പെയ്സ് സ്റ്റേഷനിൽ നിന്ന് മംഗളാശംസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇറ്റാലിയൻ യാത്രിക സാമന്താ ക്രിസ്റ്റോഫോറെറ്റിയാണ് ആശംസാ സന്ദേശമയച്ചത്.
വിവിധ ബഹിരാകാശ ദൗത്യങ്ങളിൽ ഐ.എസ്.ആർ.ഒ.യുമായി സഹകരിക്കുന്നുണ്ടെന്നും ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആശംസ നേരുന്നതിൽ ആഹ്ളാദമുണ്ടെന്നും സാമന്ത പറഞ്ഞു. വരാനിരിക്കുന്ന നിസാർ എർത്ത് സയൻസ് മിഷനിലും സഹകരണം തുടരും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിനും പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുന്നതിനും ഉപകരിക്കുന്നതാണ് ഈ സംയുക്ത ദൗത്യം.
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തെയും അവർ വീഡിയോ സന്ദേശത്തിൽ പ്രശംസിച്ചു. നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി ഉൾപ്പെടെ സ്പെയ്സ് ദൗത്യവുമായി ബന്ധപ്പെട്ട എല്ലാവർക്കും വേണ്ടി ഇന്ത്യയ്ക്ക് എല്ലാ മംഗളങ്ങളും നേരുന്നു- സന്ദേശം അവസാനിപ്പിച്ച് സാമന്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |