ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ സൗത്ത് ഇന്ത്യൻ ബാങ്ക് മുഖേനയുള്ള ഓൺലൈൻ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. റവന്യൂ ഡിവിഷണൽ ഓഫീസിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ സൂരജ് ഷാജി, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റ് മേധാവി എ.ലക്ഷ്മി, തത്തംപള്ളി ബ്രാഞ്ച് മാനേജർ ബി.രമ്യ തുടങ്ങിയവർ പങ്കെടുത്തു. പേ ടിഎം, ടിക്കറ്റ് ജീനി എന്നിവ മുഖേനയും ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുണ്ട്. ഇതിന്റെ ലിങ്ക് വള്ളംകളിയുടെ വെബ്സൈറ്റിൽ (tthps://nehrturophy.nic.in) ലഭ്യമാണ്. സാധാരണ ടിക്കറ്റുകളുടെ വിൽപ്പന ചൊവ്വാഴ്ച്ച ആരംഭിക്കും. കാസർകോട്, വയനാട്, കണ്ണൂർ, ഇടുക്കി എന്നിവ ഒഴികെ പത്തു ജില്ലകളിലെ പ്രധാന സർക്കാർ ഓഫീസുകളിലും ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ടിക്കറ്റ് ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |