ലക്നൗ: വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഖുശിനഗറിലെ വേദുപർ ഗ്രാമത്തിലാണ് സംഭവം. ഇവിടെ ഇന്നലെ രാവിലെ 11 മണിയോടെയാണ് പാകിസ്ഥാൻ പതാക ഉയർത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ പാകിസ്ഥാൻ പതാക ഉയർന്നത്.
അതേസമയം, പാകിസ്ഥൻ പതാക ഉയർത്തിയതായി വിവരം ലഭിച്ചയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പതാക നീക്കം ചെയ്യുകയും ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് റിതേഷ് കുമാർ സിംഗ് പറഞ്ഞു. സംഭവത്തിൽ ഖുശിനഗർ സ്വദേശിയായ സൽമാൻ (21) എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തരിയസുജൻ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനു പുറമേ സൽമാന് പതാക നിർമ്മിച്ചുനൽകിയ ബന്ധു കൂടിയായ ഷഹനാസ് (22) എന്ന യുവതിക്കെതിരെയും പതാക ഉയർത്താൻ സഹായിച്ച പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |