SignIn
Kerala Kaumudi Online
Saturday, 27 April 2024 4.20 AM IST

ഒഴിവാക്കേണ്ടത് ചോറല്ല; പ്രമേഹത്തിന് മുഖ്യ കാരണം നിങ്ങളുടെ പ്രിയപ്പെട്ട ഈ ഭക്ഷണങ്ങൾ

food

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമാകുന്നതിനെയാണ് ഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹം എന്ന് പറയുന്നത്. ടൈപ്പ് ഒന്ന്,​ ടൈപ്പ് രണ്ട് എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രമേഹമുള്ളത്. ശരീരത്തിനാവശ്യമായ ഇൻസുലിൽ ഉൽപ്പാദിപ്പിക്കാൻ കഴിയാതെവരുന്ന അവസ്ഥയാണ് ടൈപ്പ് ഒന്ന്. ഇൻസുലിനെ ശരീരം പ്രതിരോധിക്കുന്ന അവസ്ഥയാണ് ടൈപ്പ് രണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് അനിവാര്യമാണ്. പ്രമേഹരോഗികളായ പലരും ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിനാവശ്യമായ ഊർജം നൽകുന്നതിന് ഇവ സഹായിക്കുന്നു. അതിനാൽ ചോറ് കഴിക്കുന്നത് പൂർണമായും ഒഴിവാക്കാൻ പാടുള്ളതല്ല. എന്നാൽ പ്രമേഹ രോഗികൾ തീർച്ചയായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

1. തൈര്: രുചിക്കും മണത്തിനുമായി ഫ്ലേവറുകൾ ചേർത്ത തൈര് കഴിക്കുന്നത് പ്രമേഹം വരാൻ കാരണമാകുന്നു. ഇതിന് പകരം സാധാരണ തൈരോ ഗ്രീക്ക് തൈരോ കഴിക്കുന്നത് നല്ലതാണ്. ഇവയോടൊപ്പം പഴങ്ങൾ ചേർത്ത് കഴിച്ചാൽ സ്വാദ് കൂടും.

2. സ്മൂത്തി: പുറത്തു നിന്ന് സ്മൂത്തി വാങ്ങുകയാണെങ്കിൽ അവയിൽ ഫൈബറിന്റെ അളവ് വളരെ കുറവായിരിക്കും. നാരുകൾ കുറഞ്ഞ പഴങ്ങളിൽ നിന്നാണ് അവ നിർമിച്ചിരിക്കുന്നത്. ഭക്ഷണത്തിൽ നാരിന്റെ അളവ് കുറയുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. അതിനാൽ നാര് കൂടിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക.

3. ധാന്യങ്ങൾ: പ്രോട്ടീനും നാരുകളും ധാന്യങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ചില ധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. അതിനാൽ ഇവയുടെ അളവ് കുറച്ച് കഴിക്കേണ്ടതാണ്.

4. കാർബോഹൈഡ്രേറ്റ്: വെളുത്ത അരി, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. എന്നാൽ ഇവയുടെ അളവ് കുറച്ച് കഴിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, DIABETES, FOODS TO CONTROL, CARBOHYDRATES, HEALTH TIPS, HEALTH TIPS MALAYALAM, FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.