SignIn
Kerala Kaumudi Online
Thursday, 26 September 2024 4.40 AM IST

പോക്കറ്റൊന്നും കാലിയാക്കണ്ട, ഈ സാധനം വെറും രണ്ട് തുള്ളി തേച്ചാൽ മതി; കട്ടിമീശയും കട്ടത്താടിയും സ്വന്തമാക്കാം

Increase Font Size Decrease Font Size Print Page
mustache

മീശയും താടിയുമില്ലാത്തതുമൂലം സുഹൃത്തുക്കളുടെ കളിയാക്കലുകൾ സഹിച്ച നിരവധി പുരുഷന്മാരുണ്ട്. മുഖത്ത് മീശയില്ലാത്തതുമൂലം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോലും കോൺഫിഡൻസ് ഇല്ലാത്തവരും നിരവധിയാണ്.

പ്രശ്നം പരിഹരിക്കാനായി മാർക്കറ്റുകളിൽ കിട്ടുന്ന പല തരത്തിലുള്ള സാധനങ്ങൾ വാങ്ങിത്തേക്കുകയും ചെയ്യും. മിക്കപ്പോഴും നിരാശയായിരിക്കും ഫലം. പോക്കറ്റ് കാലിയാക്കുമെന്ന് മാത്രമല്ല, ഇത് പലപ്പോഴും പാർശ്വഫലങ്ങൾക്കിടയാക്കുകയും ചെയ്യും. അങ്ങനെ നിരാശരായവർക്ക് ഉപയോഗിക്കാൻ പറ്റിയ സാധനമാണ് ആവണക്കണ്ണ.

പതിവായി വെറും രണ്ട് തുള്ളി മുഖത്ത് പുരട്ടിയാൽ മതി. കട്ടി കുറഞ്ഞ താടിയോ മീശയോ ഉള്ളവർക്ക് ഇടക്കുള്ള മുഖത്തെ രോമമില്ലാത്ത ഭാഗങ്ങൾ രോമങ്ങൾ കൊണ്ട് നിറയ്ക്കാൻ ആവണക്കണ്ണ സഹായിക്കും. താടിയിൽ താരനുള്ളവർക്കും രോമങ്ങൾ പൊട്ടിപോകുകയോ പൊഴിഞ്ഞുപോകുകയോ ചെയ്യുന്നവർക്കും പറ്റിയൊരു ഔഷധം കൂടിയാണിത്.

മീശയും താടിയും വളരാൻ മാർക്കറ്റിൽ കിട്ടുന്ന പല സാധനങ്ങളെ അപേക്ഷിച്ച് വില കുറവാണ് ആവണക്കണ്ണയ്ക്ക്. അതുകൊണ്ട് തന്നെ പോക്കറ്റ് കാലിയാകുകയുമില്ല. ഗുണമേന്മയുള്ള ആവണക്കണ്ണ വേണം ഉപയോഗിക്കാൻ. അതേസമയം എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അതിനാൽത്തന്നെ ഒരു ചർമരോഗ വിദഗ്ദ്ധന്റെ അഭിപ്രായം തേടിയ ശേഷം ഉപയോഗിക്കുന്നതാകും അഭികാമ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MUSTACHE, BEAUTY TIPS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.