SignIn
Kerala Kaumudi Online
Friday, 10 May 2024 2.16 PM IST

രാ​ഷ്‌​ട്ര​പ​തി​യു​ടെ​ ​പൊ​ലീ​സ് ​മെ​ഡ​ൽ​ 12​ ​പേ​ർ​ക്ക്, മ​നോ​ജ് എ​ബ്ര​ഹാമിന് വി​ശി​ഷ്ട​ ​സേ​വാ മെഡൽ

mm

എ.സി.പി ബിജി ജോർജിനും വിശിഷ്ട മെഡൽ

ജയിൽ മെഡൽ ഡി.ആർ അജയകുമാറിന്

അഗ്നിരക്ഷാ മെഡൽ കെ.എ മനോജ് കുമാറിന്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ച് രാഷ്ട്രപതി നൽകുന്ന വിശിഷ്ട സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിലെ പൊലീസ് സേനയിൽ നിന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമും കൊച്ചി ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോർജ് താനിക്കോടും അർഹരായി. വിശിഷ്ട സേവനത്തിനുള്ള ജയിൽ അവാർഡ് അസി. സൂപ്രണ്ട് ഡി.ആർ അജയകുമാറിനും അഗ്നിരക്ഷാസേന അവാർഡ് കാസർകോട് കുറ്റിക്കോൽ സ്റ്റേഷനിലെ സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ കെ.എ മനോജ് കുമാറിനും ലഭിക്കും.

സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് 10 പേരും ജയിൽ അവാർഡിന് അസി. സൂപ്രണ്ട് കെ. ശ്യാമളാംബികയും അർഹരായി. സ്തുത്യർഹ സേവനത്തിനുള്ള അഗ്നിരക്ഷാസേന അവാർഡി​ന് മൂന്നുപേരും അർഹരായി​.

രാജ്യത്ത് 1,082 പേർക്കാണ് പൊലീസ് മെഡൽ. വിശിഷ്ട സേവനത്തിന് 87 പേർക്കും സ്തുത്യർഹ സേവനത്തിന് 648 പേർക്കും മെഡൽ ലഭിക്കും. 347 പേർക്കാണ് ധീരതയ്ക്കുള്ള പൊലീസ് മെഡലുകൾ. മലയാളിയായ സി.ആർ.പി.എഫ് അസി.കമാൻഡന്റ് അബി തോമസിന് രണ്ടാം തവണയും ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചു. എൻ.ഐ.എയിലെ ഏക വിശിഷ്ടസേവാ മെഡൽ മലയാളിയും മുംബയ് യൂണിറ്റിലെ എ.എസ്.പിയുമായ അനിൽ കുമാർ നായർക്കാണ്.

വിശിഷ്ട സേവനം (മറ്റു മലയാളികൾ): വി.കെ.വർഗീസ് (ഇൻസ്പെക്ടർ, ബി.എസ്.എഫ്, ഉദ്ദംപൂർ), ടി.ശ്രീധരൻ (ഡിവൈ.എസ്.പി, സി.ബി.ഐ, ചെന്നൈ). സ്തുത്യർഹ സേവനത്തിന് കേരളത്തി​നുപുറത്തുനി​ന്നും 9 പേരും അർഹരായി​.

ധീരതാ അവാർഡ്:

ഭൂരിപക്ഷവും ജമ്മു കാശ്മീരിന്

ധീരതയ്ക്ക് ലഭിച്ച 347 അവാർഡുകളിൽ 204 പേരും ജമ്മു കാശ്മീരിൽ നിന്നുള്ളവർ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 14 പേർ. മാവോയിസ്റ്റ്‌ തീവ്രവാദ മേഖലയിൽ നിന്ന് 80പേർ. സി.ആർ.പി.എഫിൽനിന്ന് 109 പേരും ജമ്മു കാശ്മീർ പൊലീസിൽ നിന്ന് 108 പേരുമുൾപ്പെടെ അർഹരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MEDAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.