SignIn
Kerala Kaumudi Online
Thursday, 19 September 2024 12.33 PM IST

മൺകലത്തിൽ ദം ഒട്ടിച്ചുണ്ടാക്കിയ ചിക്കൻ കഴിച്ചിട്ടുണ്ടോ? വഴറ്റലോ പൊരിക്കലോ ഒന്നുമില്ല, സംഗതി ഈസിയാണ്

Increase Font Size Decrease Font Size Print Page

ചിക്കൻ വിഭവങ്ങളിൽ വെറൈറ്റി പരീക്ഷിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. ചിക്കൻ കറി, ഫ്രൈ, റോസ്റ്റ് എന്നിവയിൽതന്നെ വ്യത്യസ്ത പാചകരീതികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ഇത്തവണ അടിപൊളിയൊരു ചിക്കൻ വിഭവമാണ് സോൾട്ട് ആന്റ് പെപ്പറിൽ പരിചയപ്പെടുത്തുന്നത്. കലം ചിക്കൻ ആണ് ഇന്നത്തെ വിഭവം.

ആവശ്യമായ ചേരുവകൾ

ചിക്കൻ കറി കഷ്ണങ്ങളാക്കിയത്

ഇഞ്ചി ചെറുതായി അരിഞ്ഞത്

സവാള ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി പത്ത് അല്ലി

പച്ചമുളക് രണ്ടായി കീറിയത്

വറ്റൽമുളക്, ജീരകം, കുരുമുളക്, ഏലയ്ക്ക, ചുക്ക്, കറുവപ്പട്ട, തക്കോലം

കറിവേപ്പില

തയ്യാറാക്കേണ്ട വിധം

കുരുമുളക്, കറുവപ്പട്ട, ചുക്ക്, ഏലയ്ക്ക, തക്കോലം ജീരകം എന്നിവ നന്നായി പൊടിച്ചെടുക്കുക. ഒരു പാനിൽ സവാള അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി എന്നിവയിൽ ഒരു സ്പൂൺ മുളക് പൊടി, ഒരു സ്പൂൺ കശ്മീരി മുളക് പൊടി, അര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ ചിക്കൻ മസാല, അര സ്പൂൺ കുരുമുളക് പൊടി, നേരത്തെ പൊടിച്ചുവച്ച മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് ചിക്കൻ ചേർത്തിട്ട് ആവശ്യത്തിന് ഉപ്പ് ചേർക്കുക. കുറച്ച് വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കണം. ഇതിലേക്ക് മൂന്ന് വെളുത്തുള്ളി മുഴുവനായി ചേർക്കണം.

ഒരു മൺകലമെടുത്ത് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചുറ്റിച്ചെടുക്കണം. കുറച്ച് വറ്റൽമുളക്, ഏലയ്ക്ക ചേർത്ത് മസാലയും സവാളയും മറ്റും ചേർത്തിളക്കിയ ചിക്കൻ കലത്തിൽ ഇടണം. കുറച്ച് മൈദയെടുത്ത് ദം ഉണ്ടാക്കി കലത്തിൽ മൂടിവച്ച് ചുറ്റുമായി ഒട്ടിക്കണം. അര മണിക്കൂറിന് ശേഷം ദം പൊട്ടിച്ചെടുക്കാം. കലം ചിക്കൻ തയ്യാർ.

kalam-chicken

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KALAM CHICKEN, RECIPE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.