SignIn
Kerala Kaumudi Online
Thursday, 29 September 2022 4.08 AM IST

തേങ്ങയും മീനും കൊണ്ടുവരാൻ മോൻസൺ ഉപയോഗിച്ചത് ഡി ഐ ജിയുടെ വാഹനം, കൊവിഡ് കാലത്ത് യാത്ര ചെയ്തത് ഐ ജിയുടെ ഒപ്പും സീലും ഉപയോഗിച്ചെന്ന് മുൻ ഡ്രൈവർ

monson

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ ജെയ്സൺ. പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തൽ. കൊവിഡ് കാലത്ത് മോൻസണും സുഹൃത്തുക്കളും ഐ ജി ലക്ഷ്മണയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നതെന്ന് ജെയ്‌സൺ പറഞ്ഞു.

ഐ ജിയുമായി ജെയ്‌സൺ നടത്തിയ വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ തേങ്ങ, മീൻ തുടങ്ങിയവ കൊണ്ടുവരാൻ മോൻസൺ ഡി ഐ ജിയുടെ വാഹനം ഉപയോഗിച്ചെന്നും മുൻ ഡ്രൈവർ ആരോപിച്ചു.


മോൻസണിന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നാണ് ഡി ഐ ജിയുടെ വാഹനത്തിൽ തേങ്ങയും മീനും കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും ജെയ്‌സൺ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MONSON MAVUNKAL, ANTIQUES CASE, IG LEKSHMANA, POLICE VEHICLE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.