SignIn
Kerala Kaumudi Online
Sunday, 06 July 2025 5.10 AM IST

കേസുമായിട്ടൊന്നും അവർ പോകില്ല, വന്ന് സ്നേഹത്തോടെ ചെയ‌്തുകൊടുക്കുന്നതാണ് നല്ലത്: വീട്ടുകാർക്ക് നാശനഷ്‌ടമുണ്ടാക്കിയ കരാറുകാരനോട് ഗണേശ് കുമാർ

Increase Font Size Decrease Font Size Print Page
ganesh-kumar-mla

കൊല്ലം: കൊട്ടാരക്കരയിൽ കോൺക്രീറ്റ് മിശ്രിതവുമായി പോയ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വൻ നാശനഷ്‌ടം. ഭിത്തിയടക്കം തകർത്താണ് ലോറി വീടിനുള്ളിലേക്ക് മറിഞ്ഞത്. ജനാലകളും ഫർണിച്ചറുമെല്ലാം തകർന്ന് തരിപ്പണമായി. കൊട്ടാരക്കര മൈലം സ്വദേശി രാമചന്ദ്രൻപിള്ളയുടെ വീട്ടിലേക്കാണ് കോൺഗ്രീറ്റ് മിക്സർ ലോറി പാഞ്ഞുകയറിയത്. കോൺക്രീറ്റ് മിശ്രിതം വീട്ടിലേക്ക് വീണ് ഉറഞ്ഞ അവസ്ഥയിലാണിപ്പോൾ. പ്രാഥമികമായ വിലയിരുത്തലിൽ അഞ്ചുലക്ഷം രൂപയുടെ നാശനഷ്‌ടം വീടിനുണ്ടായിട്ടുണ്ട്. എന്നാൽ അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും കരാറുകാരൻ സംഭവസ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. വെള്ളമോ വൈദ്യുതിയോ ഉപയോഗിക്കാൻ കഴിയാതെ ഒരു മുറിക്കുള്ളിൽ കഴിയുകയാണ് കുടുംബമിപ്പോൾ.

ഇവരുടെ ആവിശ്യം എന്താ എന്ന് എനിക്കറിയാം ഇവരുടെ വക്കീൽ ഞാൻ ആണ്

ചർച്ചയ്ക്ക് ഈ വീട്ടുകാർ വരുന്നെങ്കിൽ വന്നോട്ടെ വന്നില്ലെങ്കിലും കുഴപ്പമില്ല ..

ഈ വീട്ടുകാരുടെ ആവിശ്യം എന്താണ് എന്ന് എനിക്കറിയാം..

ഇവരുടെ വക്കീൽ ഞാൻ ആണ് ...

കോൺക്രീറ്റ് മിക്സർ ലോറി വീട്ടിലേക്ക് മറിഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞു ലോറി ഉടമസ്ഥർ ആരും തിരിഞ്ഞു നോക്കിയില്ല..

അപകടത്തിൽപെട്ട വീട് സന്ദർശിച്ച് കെ. ബി. ഗണേഷ് കുമാർ MLA ...

Posted by Team kerala KBG on Monday, 15 August 2022

സംഭവമറിഞ്ഞ് പത്തനാപുരം എംഎൽഎ കെ.ബി ഗണേശ് കുമാർ സ്ഥലം സന്ദർശിച്ചിരുന്നു. കരാറുകാരനുമായി ചർച്ച നടത്തി ഉടൻ പരിഹാരം കണ്ടെത്തുമെന്ന് എംഎൽഎ, രാമചന്ദ്രൻപിള്ളയ‌്ക്കും കുടുംബത്തിനും ഉറപ്പു നൽകിയിട്ടുണ്ട്. വീട്ടുകാർക്ക് കാശല്ല, പകരം നാശനഷ്‌ടങ്ങൾ നികത്തി വീട് പുനർനിർമ്മിച്ചു നൽകുക മാത്രമാണ് പരിഹാരമെന്ന് ഗണേശ് വ്യക്തമാക്കി. കൊട്ടാരക്കരിയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനാണ് രാമചന്ദ്രൻപിള്ള.

TAGS: GANESH KUMAR MLA, PATHANAPURAM, CONCRETE LORRY COLLAPSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.