കറാച്ചി : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസും എണ്ണ ടാങ്കറും കൂട്ടിയിടിച്ച് 20 പേർക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം. 6 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ലാഹോറിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മുൾട്ടാൻ ഹൈവേയിലായിരുന്നു സംഭവം. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇരുവാഹനങ്ങളും അമിത വേഗത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇടിയ്ക്ക് പിന്നാലെ എണ്ണ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരുടെ ശരീരങ്ങൾ ഡി.എൻ.എ ടെസ്റ്റിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |