ആലപ്പുഴ: കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റായി വി.സി. ഫ്രാൻസിസിനെയും ജനറൽ സെക്രട്ടറിയായി ജന്നിംഗ്സ് ജേക്കബിനെയും തിരഞ്ഞെടുത്തു. അഡ്വ.സോജൻ വർഗീസ് ജോൺ വരണാധികാരിയായിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴിക്കാടൻ എം.പി, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, പ്രമോദ് നാരായൺ എം.എൽ.എ, സ്റ്റീഫൻ ജോർജ്, സഖറിയാസ് കുതിരവേലിൽ, വി.ടി.ജോസഫ്, ജേക്കബ് തോമസ് അരികുപുറം എന്നിവർ സംസാരിച്ചു. മറ്റ് ഭാരവാഹികൾ: ടി.പി. ജോൺ താമരവേലി, രാധാകൃഷ്ണ കുറുപ്പ് (വൈസ് പ്രസിഡന്റ്), ജോസ് കൊണ്ടോടിക്കരി, അഡ്വ.പ്രദീപ് കൂട്ടാല, എം.എസ്. നൗഷാദ് അലി, ഹരികുമാർ മാടയിൽ, ഷിബു ലൂക്കോസ്, ടി.കുര്യൻ, ജോജി വൈലപ്പിള്ളി, കെ.പി.കുഞ്ഞുമോൻ, ഷീൻ സോളമൻ (ജനറൽ സെക്രട്ടറി), എബ്രഹാം ഇഞ്ചക്കലോടി (ട്രഷറർ), ജന്നിംഗ്സ് ജേക്കബ്, ജോസഫ് കെ.നെല്ലുവേലി, തോമസ് വടക്കേക്കരി, സി.ഇ. അഗസ്റ്റിൻ, ജോസഫ് കുട്ടി തുരുത്തേൽ, ജിജോ തോമസ്, ജസ്റ്റിൻ രാജ്, അഡ്വ.റോയ് വർഗീസ്, മോഹൻ കൊട്ടാരത്തുപറമ്പ്, വത്സമ്മ എബ്രഹാം, പ്രഭ വി.മറ്റപ്പള്ളി (സംസ്ഥാന കമ്മിറ്റിയംഗങ്ങൾ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |