കൊല്ലം: കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ സ്വന്തം സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ നൂതന സംരംഭമായ മൈക്രോ ധനകാര്യ ശാഖകളിൽ ആദ്യത്തേത് ഇരവിപുരം വഞ്ചിക്കോവിൽ ജംഗ്ഷനിൽ ഇന്ന് വൈകിട്ട് 3.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ പങ്കെടുക്കും. കുറഞ്ഞ പലിശ നിരക്കിൽ സ്വർണപ്പണയ വായ്പ ഉൾപ്പെടെ വിവിധയിനം വായ്പകളുടെയും ചിട്ടികളുടെയും സേവനം പ്രസ്തുത ശാഖയിലൂടെ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |