SignIn
Kerala Kaumudi Online
Thursday, 19 September 2024 4.24 PM IST

പ്രേം നസീർ ടെലിവിഷൻ പുരസ്കാരങ്ങൾ സമർപ്പിച്ചു; മികച്ച പാരിസ്ഥിതിക പരിപാടിക്കുള്ള പുരസ്കാരം കിഷോർ കരമന ഏറ്റുവാങ്ങി

Increase Font Size Decrease Font Size Print Page
kishore-karamana

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതിയും സൂര്യദേവ മഠം മെഡിറ്റേഷൻ സെന്ററും ചേർന്ന് സംഘടിപ്പിച്ച നാലാമത് പ്രേം നസീർ ടെലിവിഷൻ പുരസ്കാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിച്ചു. മികച്ച പാരിസ്ഥിതിക പരിപാടിക്കുള്ള പുരസ്കാരം കൗമുദി ടി വി സംപ്രേക്ഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്ററിനു വേണ്ടി പ്രൊഡ്യൂസർ കിഷോർ കരമന ഏറ്റുവാങ്ങി.

സംഗീത സംവിധായകൻ റോണി റാഫേൽ പ്രശംസാപത്രം സമ്മാനിച്ചു. പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ഉദ്‌ഘാടനം ചെയ്തു . ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ അവാർഡ് ജേതാക്കളും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. വി.എസ്.ശിവകുമാർ, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് വി.വി.രാജേഷ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഡോ. എം.ആർ. തമ്പാൻ, സംഗീത സംവിധായകൻ റോണി റാഫേൽ , ഗിരിജ സേതുനാഥ്, നടൻ എം.ആർ.ഗോപകുമാർ , ഒഡാക്സി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് സാരഥി എൻ.ബാദുഷ, സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ആർട്സ് കൺവീനർ ശാസ്തമംഗലം ഗോപൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KISHORE KARAMANA, PREM NAZIR FOUNDATION AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.