വമ്പൻ ബഡ്ജറ്റിൽ സംവിധായകൻ വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിംഗ് വീഡിയോ പുറത്ത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്.
സിജു വിൽസൺ വേലായുധപണിക്കരെ അവതരിപ്പിക്കുന്നു. അൻപതിലധികം മുൻനിര താരങ്ങളും ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ അൻപതിനായിരത്തിലധികം ആളുകൾ പങ്കാളികളായിട്ടുണ്ട്.110 ദിവസത്തെ ചിത്രീകരണം ആയിരുന്നു. പ്രീ പ്രൊഡക്ഷന്‍ ഒരു വർഷം വേണ്ടി വന്നു.
പോസ്റ്റ് പ്രൊഡക്ഷന്‍ നാനൂറിലധികം ദിവസം വേണ്ടി വന്നു. കൊട്ടാരം ഉൾപ്പെടെ വൻ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കി.
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. തിരുവോണ ദിനമായ സെപ്തംബർ 8ന് ചിത്രം റിലീസ് ചെയ്യും.
പി.ആർ.ഒ വാഴൂർ ജോസ്, എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |