ബാലതാരമായി വെള്ളിത്തിരയിൽ എത്തി തെന്നിന്ത്യൻ പ്രേക്ഷകർക്കും പ്രിയങ്കരിയായ അനിഖ സുരേന്ദ്രൻ നായികയാവുന്നു. ആൽഫ്രഡ് ഡി. സാമുവേൽ സംവിധാനം ചെയ്യുന്ന ഓ മൈ ഡാർലിങ് എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. മെൽവിൻ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജുപിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിഡ്, ഫുക്രു, സോഹൻ സീനുലാൽ എന്നിവരാണ് മറ്റു താരങ്ങൾ. ജിനീഷ് കെ. ജോയ് രചന നിർവഹിക്കുന്നു. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠനാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |