ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയുടെ നേരിട്ടുള്ള ടിക്കറ്റ് വില്പനയ്ക്ക് തുടക്കമായി. സബ് കളക്ടറുടെ ഓഫീസിൽ എ.എം.ആരിഫ് എം.പി വ്യവസായി ഹാരിസ് രാജയ്ക്ക് ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ടൂറിസ്റ്റ് ഗോൾഡ് (3000), ടൂറിസ്റ്റ് സിൽവർ (2500), റോസ് കോർണർ (1000), വിക്ടറി ലൈൻ (500), ഓൾ വ്യൂ (300), ലേക് വ്യു (200), ലോൺ (100), എന്നിങ്ങനെയാണ് നിരക്ക്.
ഇന്നലെ മുതൽ ജില്ലയിൽ എല്ലാ സർക്കാർ ഓഫീസുകളിലും ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ സർക്കാർ ഓഫീസുകളിലും ലഭിക്കും. ഓഫീസുകൾക്കു പുറമേ ജീനി, പേ ടി എം ഇൻസൈഡർ, സൗത്ത് ഇൻഡ്യൻ ബാങ്ക് എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് വില്പനയുണ്ട്.
ചടങ്ങിൽ എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറി സബ് കളക്ടർ സൂരജ് ഷാജി, ടൂറിസം വകുപ്പ് ജോയിൻറ് ഡയറക്ടർ അഭിലാഷ്, ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ ബിനു ബേബി, എസ്.എം.ഇക്ബാൽ, ജോണി മുക്കം, റെജി ജോബ്, പി.എ.ഷെരീഫ്, കെ.ജി.വിനോദ്, പി.ഡി.സുധി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |