തിരുവനന്തപുരം: ടെക്നോപാർക്കിലെ വിവിധ സ്ഥാപനങ്ങളിൽ ആറുമാസത്തെ ഇന്റേൺഷിപ്പിന് അർഹരായവരെ കണ്ടെത്താൻ 'ഇന്റേൺഷിപ്പ് ഫെയർ' കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 20ന് നടത്തുമെന്ന് ഐ.ടി പാർക്ക്സ് അറിയിച്ചു. തിരുവനന്തപുരത്ത് ടെക്നോപാർക്ക് ക്ളബിലും കൊല്ലത്ത് ടെക്നോപാർക്ക് അഷ്ടമുടി ബിൽഡിംഗിലുമാണ് ഫെയർ. ബിരുദം കഴിഞ്ഞവർക്കും അവസാനസെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. https://ignite.keralait.org എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. ഇന്റർവ്യുവിലൂടെയാണ് തിരഞ്ഞെടുപ്പ്. 1500 പേർക്ക് അവസരം. 5000 രൂപ പ്രതിമാസ വേതനം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |