സിനിമയ്ക്ക് മറക്കാനാവാത്ത മികച്ച ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത കീർത്തിയോടെ വോൾഫ് ഗാംഗ് പീറ്റേഴ്സൺ വിടവാങ്ങി . ലോകമെമ്പാടും പ്രേക്ഷകർ ത്രില്ലടിച്ച് കണ്ടിരുന്ന എയർ ഫോഴ്സ് വൺ (1997) ഓസ്കാർ നോമിനേഷൻ നേടിയ ദാസ് ബൂട്ട് (1981) എപിക് വാർഫിലിമെന്ന് വിശേഷിപ്പിക്കപ്പെട്ട ട്രോയി ,ദി നെവർ എൻഡിംഗ് സ്റ്റോറി,(1984) ഇൻ ദി ലൈൻ ഓഫ് ഫയർ (1993) ദി പെർഫക്ട് സ്റ്റോം ( 2000) ഒൗട്ട് ബ്രേക്ക് (1995) തുടങ്ങി എടുത്തു പറയാവുന്ന ഒട്ടേറെ ചിത്രങ്ങളുടെ സംവിധായകനാണ്. പൊസിഡോൺ അഡ്വഞ്ചറിന്റെ മൂന്നാം ഭാഗമെന്ന് കരുതാവുന്ന പൊസിഡോൺ(2006)ആയിരുന്നു അവസാന ചിത്രം ,ജർമ്മനിയിലായിരുന്നു ജനനം.
അമേരിക്കൻ പ്രസിഡന്റിന്റെ വിമാനം റാഞ്ചുന്നതും അനുബന്ധ കഥയുമായി വന്ന എയർഫോഴ്സ് വൺ ഹാരിസൺ ഫോർഡും ഗാരി ഓൾഡ് മാനുമടക്കം വമ്പൻ താരനിരയാൽ സമ്പന്നമായിരുന്നു.പ്രസിഡന്റായുള്ള അഭിനയം.ഹാരിസൺ ഫോർഡിന്റെ മികച്ച വേഷങ്ങളിലൊന്നായിരുന്നു.ട്രോജൻ യുദ്ധത്തിന്റെ കഥ പറഞ്ഞ ട്രോയി ബ്രാഡ് പിറ്റടക്കം പ്രമുഖ താരങ്ങൾ അണി നിരന്ന ചിത്രമായിരുന്നു.ഇന്നും ലോകത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ് ട്രോയി.ജോർജ് ക്ളൂണി അഭിനയിച്ച പെർഫക്ട് സ്റ്റോമും തകർപ്പൻ വിജമായിരുന്നു.ഒൗട്ട് ബ്രേക്കിൽ ഡസ്റ്റിൻ ഹോഫ് മാനാണ് മുഖ്യവേഷത്തിലെത്തിയത്.ഹാരിപോട്ടർ സീരീസ് സംവിധാനം ചെയ്യാൻ സമീപിച്ചെങ്കിലും പീറ്റേഴ്സൺ പിൻമാറുകയായിരുന്നു. കാൻസർ രോഗബാധിതനായിരുന്നു അമേരിക്കൻ സിറ്റിസണായി മാറിയിരുന്നു.ലോസാഞ്ചലസിലെ വസതിയിൽ81 ാം വയസിലായിരുന്നു അന്ത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |