ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ നേരിട്ടുള്ള ടിക്കറ്റു വില്പന മറ്റ് ജില്ലകളിൽ ഇന്ന് ആരംഭിക്കും. സർക്കാർ ഓഫീസുകൾ മുഖേനയാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലളിലും വിൽപനയ്ക്കുള്ള സംവിധാനങ്ങൾ പൂർത്തിയായി.
100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ലഭിക്കുക. ഓൺലൈനിൽ ഇതുവരെ ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റു. ജില്ലയിൽ നേരിട്ടുള്ള ടിക്കറ്റ് വിൽപ്പന ബുധനാഴ്ച്ചയാണ് ആരംഭിച്ചത്. ഇതുവരെ 50,000 രൂപയുടെ ടിക്കറ്റുകളുടെ വിൽപ്പന നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |